Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Operation Toofan

കു​മ​ളി​യി​ൽ ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്ന് യു​വാ​ക്ക​ൾ പി​ടി​യി​ൽ

കു​മ​ളി: ഇ​ടു​ക്കി കു​മ​ളി​യി​ൽ ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്ന് യു​വാ​ക്ക​ൾ പി​ടി​യി​ൽ. അ​മ​രാ​വ​തി മു​ക​ളേ​ൽ വീ​ട്ടി​ൽ എ​ബി​ൻ എം.​ജെ , കൊ​ല്ലം​പ​ട്ട​ട കു​ന്ന​ത്ത് മ​ല​യി​ൽ വീ​ട്ടി​ൽ സ​ന്തോ​ഷ് , അ​മ​രാ​വ​തി കു​ഴി​ക്ക​ണ്ടം കാ​ർ​ത്തി​ക വീ​ട്ടി​ൽ അ​ർ​ജു​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നി​ടെ കൊ​ല്ലം​പ​ട്ട​ട ഭാ​ഗ​ത്തു​നി​ന്നാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ പെ​രു​മ്പാ​വൂ​രി​ൽ നി​ന്ന് വി​ൽ​പ​ന​യ്ക്കാ​യി എ​ത്തി​ച്ച ക​ഞ്ചാ​വ് എ​ബി​ന്‍റെ വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്ന് പ്ര​തി​ക​ൾ മൊ​ഴി ന​ൽ​കി.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്. പീ​രു​മേ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

District News

ഓ​പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍: പ​രി​ശോ​ധ​ന ഊ​ര്‍​ജി​ത​മാ​ക്കി പോ​ലീ​സും ഡാ​ന്‍​സാ​ഫും

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഓ​പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ ഔ​ദ്യോ​ഗി​ക​മാ​യി തു​ട​ങ്ങി​യ ദി​വ​സം ത​ന്നെ എം​ഡി​എം​എ​യു​മാ​യി ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍.

കോ​ഴി​ക്കോ​ടു ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ എം​ഡി​എം​എ​യു​മാ​യി അ​ര​ക്കി​ണ​ർ ഭാ​ഗ​ത്ത് കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്നു 50.990 ഗ്രാം ​എം​ഡി​എം​എ​യു​മാ​യാ​ണ് കോ​ഴി​ക്കോ​ട് മു​ഖ​ദാ​ർ നൈ​നാം വ​ള​പ്പി​ൽ എ​ൻ.​വി.​അ​ബ്ബാ​സ്(44), കോ​ഴി​ക്കോ​ട് പ​ള്ളി​ക്ക​ണ്ടി ചെ​മ്മീ​ൻ​കു​ഴി​ക്ക​ൽ പ​റ​മ്പ് സ​മീ​ർ മ​ൻ​സി​ലി​ൽ എ​സ്.​പി.​സ​ക്കീ​ർ(31) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. സി​റ്റി ഡാ​ൻ​സാ​ഫും ബേ​പ്പൂ​ർ പോ​ലീ​സും ചേ​ര്‍​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

ബം​ഗ​ളൂ​രു​വി​ലെ ല​ഹ​രി​മ​രു​ന്നി​ന്‍റെ ഉ​റ​വി​ട​വും കോ​ഴി​ക്കോ​ട് എ​ത്തി​യ ശേ​ഷം ഇ​ത് ആ​ർ​ക്കെ​ല്ലാം ആ​ണ് വി​ൽ​പ​ന ന​ട​ത്തു​ന്ന​തെ​ന്നും മ​ന​സ്സി​ലാ​ക്കി അ​ന്വേ​ഷ​ണം ഇ​വ​രി​ലേ​ക്കു​കൂ​ടി വ്യാ​പി​പ്പി​ക്കു​മെ​ന്ന് പോ​ലീ​സ്അ​റി​യി​ച്ചു. ബം​ഗ​ളൂ​രു​വി​ൽ​നി​ന്നും കാ​റി​ൽ നി​രോ​ധി​ത ല​ഹ​രി​മ​രു​ന്നു ക​ട​ത്തു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഓ​പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ന​ഗ​ര​ത്തി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന​യാ​ണ് ന​ട​ത്തി​വ​രു​ന്ന​ത്.

പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ച്ച​തോ​ടെ സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളെ ല​ക്ഷ്യ​മി​ട്ടു ല​ഹ​രി​മ​രു​ന്ന് മാ​ഫി​യ സം​ഘ​ങ്ങ​ൾ സ​ജീ​വ​മാ​കാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ല്‍ ക​ണ്ട്
സി​റ്റി​യു​ടെ മു​ക്കി​ലും മൂ​ല​യി​ലും രാ​ത്രി​യെ​ന്നോ പ​ക​ലെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​തി​ന്‍റെ ഫ​ല​മാ​യി നി​ര​വ​ധി കേ​സു​ക​ളാ​ണ് സി​റ്റി​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ റ​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​ത്.​

ബേ​പ്പൂ​ർ എ​സ്ഐ​മാ​രാ​യ വി​ഷ്ണു രാ​മ​ച​ന്ദ്ര​ൻ, അ​ർ​ജു​ൻ, പ​ന്നി​യ​ങ്ക​ര എ​സ്എ​ച്ച്ഒ സ​തീ​ഷ് കു​മാ​ർ, ഗ്രേ​ഡ് എ​എ​സ്ഐ​മാ​രാ​യ ദീ​പ്തി​ലാ​ൽ, അ​നൂ​പ്, സി​പി​ഒ സു​ധീ​ഷ് എ​ന്നി​വ​രു​ള്‍​പ്പെ​ട്ട സം​ഘ​മാ​ണ് ഇ​ന്ന​ലെ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Kerala

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ: എം​ഡി​എം​എ​യും ഹാ​ഷി​ഷു​മാ​യി യു​വാ​വ് പി​ടി​യി​ൽ, മ​യ​ക്കു​മ​രു​ന്ന് അ​ല​മാ​ര​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ

വൈ​പ്പി​ൻ: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ നാ​ല് ഗ്രാം ​എം​ഡി​എം​എ​യും 850 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ഞാ​റ​ക്ക​ൽ ഓ​ച്ച​ന്തു​രു​ത്ത് മേ​ത്താ​ശ്ശേ​രി വീ​ട്ടി​ൽ ജി​ഷ്ണു പ്രി​യ​നെ (28) ആ​ണ് എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ ഡാ​ൻ​സാ​ഫ് ടീ​മും, ഞാ​റ​യ്ക്ക​ൽ പോ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എ​സ്. സു​ദ​ർ​ശ​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന് അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ആ​ന്ധ്ര​യി​ൽ നി​ന്ന് നേ​രി​ട്ട് പോ​യി വാ​ങ്ങി​യ​താ​ണ് മ​യ​ക്കു​മ​രു​ന്നു​ക​ളെ​ന്ന് ഇ​യാ​ൾ പ​റ​ഞ്ഞു. മു​റി​യി​ലെ അ​ല​മാ​ര​ക്ക​ക​ത്ത് തു​ണി​ക​ൾ​ക്കി​ട​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഹാ​ഷി​ഷ് ഓ​യി​ൽ നി​റ​ച്ച അ​ര​ക്കി​ലോ ഗ്രാ​മി​ന്‍റെ ഒ​രു വ​ലി​യ കു​പ്പി​യും, ര​ണ്ടു ഗ്രാം ​വീ​ത​മു​ള്ള 179 ചെ​റി​യ ഡ​പ്പി​യു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. തീ​ര​ദേ​ശ മേ​ഖ​ല​യി​ലും കൊ​ച്ചി സി​റ്റി​യി​ലു​മാ​ണ് ഇ​യാ​ൾ വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന​ത്.

ഇ​യാ​ളി​ൽ നി​ന്ന് മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങു​ന്ന​വ​രും പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഡാ​ൻ​സാ​ഫ് ടീ​മി​നെ കൂ​ടാ​തെ ന​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി ജെ. ​ഉ​മേ​ഷ് കു​മാ​ർ, മു​ന​മ്പം ഡി​വൈ​എ​സ്പി എ​സ്. ജ​യ​കൃ​ഷ്ണ​ൻ, ഞാ​റ​ക്ക​ൽ ഇ​ൻ​സ്പെ​ക്ട​ർ കെ. ​സ​തീ​ഷ്, എ​സ്ഐ​മാ​രാ​യ എ.​എ​സ്. അ​രു​ൺ, സ​ച്ചി​ൻ എ​സ് കാ​ർ​മ​ൽ, എ​എ​സ്ഐ സ്വ​പ്ന, സീ​നി​യ​ർ സി​പി​ഒ എം.​കെ. അ​നൂ​പ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Kerala

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍: കൊ​ച്ചി​യി​ൽ വ്യാ​പ​ക റെ​യ്ഡ്, 437 ഗ്രാം ​എം​ഡി​എം​എ പി​ടി​യി​ൽ

കൊ​ച്ചി: മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ക​ൾ​ക്കെ​തി​രെ കൊ​ച്ചി സി​റ്റി പോ​ലീ​സി​ന്‍റെ ശ​ക്ത​മാ​യ ന​ട​പ​ടി. 'ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ' എ​ന്ന പേ​രി​ൽ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ കീ​ഴി​ൽ കൊ​ച്ചി​യി​ലു​ട​നീ​ളം ന​ട​ത്തി​യ വ്യാ​പ​ക റെ​യ്ഡി​ൽ വ​ൻ മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​രം പി​ടി​കൂ​ടി. വി​പ​ണി​യി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ വി​ല​വ​രു​ന്ന 437 ഗ്രാം ​എം​ഡി​എം​എ ആ​ണ് പ​രി​ശോ​ധ​ന​യി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ന​ഗ​ര​ത്തി​ലെ ല​ഹ​രി വി​ൽ​പ​ന ശൃം​ഖ​ല​ക​ളെ ത​ക​ർ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പോ​ലീ​സ് 'ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ' ആ​രം​ഭി​ച്ച​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ച്ചി​യി​ലെ വി​വി​ധ സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലു​ള്ള സം​ശ​യാ​സ്പ​ദ​മാ​യ കേ​ന്ദ്ര​ങ്ങ​ളി​ലും, ലോ​ഡ്ജു​ക​ളി​ലും ഫ്ലാ​റ്റു​ക​ളി​ലും ഒ​രേ​സ​മ​യ​മാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.

വി​പ​ണി​യി​ൽ വ​ൻ​തോ​തി​ൽ വി​ത​ര​ണം ചെ​യ്യാ​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ല​ഹ​രി​മ​രു​ന്നാ​ണ് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ടു​ത്ത​ത്. ല​ഹ​രി​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ലും ന​ഗ​ര​ത്തി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്നും ല​ഹ​രി മാ​ഫി​യ​ക്കെ​തി​രെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും കൊ​ച്ചി സി​റ്റി പോ​ലീ​സ് അ​റി​യി​ച്ചു.

District News

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ വ​ട​ക്ക​ഞ്ചേ​രി​യി​ലും

 

വ​ട​ക്ക​ഞ്ചേ​രി: ല​ഹ​രി മാ​ഫി​യ​ക്കെ​തി​രെ​യു​ള്ള ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ പ്ര​കാ​ര​മു​ള്ള സ്ക്വാ​ഡു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലും സ​ജീ​വ​മാ​യി. സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ, എ​എ​സ്ഐ, സ്ക്വാ​ഡ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന ടീ​മാ​ണ് പ​രി​ശോ​ധ​ന​ക​ൾ​ക്കും അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. റെ​യ്ഡി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ ടൗ​ണി​ന​ടു​ത്തെ സ്കൂ​ളി​നു സ​മീ​പ​ത്തു നി​ന്നും നി​രോ​ധി​ത ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി യു​വാ​വി​നെ പി​ടി​കൂ​ടി.

Kerala

‘ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ’ പ​ദ്ധ​തി​ക്കു തു​ട​ക്കം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തെ മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് ശൃം​​​​ഖ​​​​ല​​​​യെ ത​​​​ക​​​​ർ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി സ​​​​ർ​​​​ക്കാ​​​​ർ ആ​​​​വി​​​​ഷ്ക​​​​രി​​​​ച്ച ല​​​​ഹ​​​​രി പ്ര​​​​തി​​​​രോ​​​​ധ ക​​​​ർ​​​​മ​​​​പ​​​​ദ്ധ​​​​തി​​​​യാ​​​​യ ‘ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ തൂ​​​​ഫാ​​​​ൻ’ പ​​​​ദ്ധ​​​​തി​​​​ക്കു തു​​​​ട​​​​ക്ക​​​​മാ​​​​യി. സം​​​​സ്ഥാ​​​​ന​​​​ത​​​​ല ഉ​​​​ദ്ഘാ​​​​ട​​​​നം തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം കോ​​​​ട്ട​​​​ണ്‍​ഹി​​​​ൽ ഗേ​​​​ൾ​​​​സ് ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​​ളി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ നി​​​​ർ​​​​വ​​​​ഹി​​​​ച്ചു.

ല​​​​ഹ​​​​രി മാ​​​​ഫി​​​​യ​​​​യെ കേ​​​​ര​​​​ള​​​​ത്തി​​​​ൽ​​​നി​​​​ന്നു തു​​​​ര​​​​ത്താ​​​​ൻ സ​​​​മൂ​​​​ഹം ഒ​​​​റ്റ​​​​ക്കെ​​​​ട്ടാ​​​​യി മു​​​​ന്നോ​​​​ട്ടു​​​​വ​​​​ര​​​​ണ​​​​മെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി ആ​​​​ഹ്വാ​​​​നം ചെ​​​​യ്തു.

നാ​​​​ടി​​​​ന്‍റെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ സ​​​മ്പ​​​​ത്താ​​​​യ യു​​​​വ​​​​ത​​​​ല​​​​മു​​​​റ​​​​യെ ല​​​​ക്ഷ്യ​​​​മി​​​​ട്ടു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്നു മാ​​​​ഫി​​​​യ​​​​യ്ക്കെ​​​​തി​​​​രേ വി​​​​ട്ടു​​​​വീ​​​​ഴ്ച​​​​യി​​​​ല്ലാ​​​​ത്ത പോ​​​​രാ​​​​ട്ടം ആ​​​​വ​​​​ശ്യ​​​​മാ​​​​ണെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. വി​​​​ദ്യാ​​​​ഭ്യാ​​​​സ, ആ​​​​രോ​​​​ഗ്യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ രാ​​​​ജ്യ​​​​ത്തി​​​​നു മാ​​​​തൃ​​​​ക​​​​യാ​​​​യ കേ​​​​ര​​​​ളം മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് വ്യാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ വെ​​​​ല്ലു​​​​വി​​​​ളി നേ​​​​രി​​​​ടേ​​​​ണ്ടി​​​​വ​​​​രു​​​​ന്ന​​​​ത് അ​​​​തീ​​​​വ ദൗ​​​​ർ​​​​ഭാ​​​​ഗ്യ​​​​ക​​​​ര​​​​മാ​​​​ണ്.

മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്നി​​​​ന്‍റെ സ്വാ​​​​ധീ​​​​ന​​​​ത്തി​​​​ൽ കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളു​​​​ടെ സ്വ​​​​ഭാ​​​​വം കൂ​​​​ടു​​​​ത​​​​ൽ ക്രൂ​​​​ര​​​​മാ​​​​വു​​​​ക​​​​യാ​​​​ണ്. ല​​​​ഹ​​​​രി ഉ​​​​പ​​​​യോ​​​​ഗം കു​​​​ടും​​​​ബ​​​ബ​​​​ന്ധ​​​​ങ്ങ​​​​ളെ​​​​പ്പോ​​​​ലും ത​​​​ക​​​​ർ​​​​ക്കു​​​​ന്ന സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ വ​​​​ർ​​​​ധി​​​​ക്കു​​​​ന്ന​​​​തും ആ​​​​ശ​​​​ങ്കാ​​​​ജ​​​​ന​​​​ക​​​​മാ​​​​ണ്. സം​​​​സ്ഥാ​​​​ന​​​​ത്തെ ജ​​​​ന​​​​സം​​​​ഖ്യ​​​​യി​​​​ൽ വ​​​​ലി​​​​യൊ​​​​രു വി​​​​ഭാ​​​​ഗം യു​​​​വ​​​​ജ​​​​ന​​​​ത​​​​യാ​​​​ണെ​​​​ന്നും കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ഭാ​​​​വി പു​​​​രോ​​​​ഗ​​​​തി​​​​ക്ക് ക​​​​രു​​​​ത്താ​​​​കേ​​​​ണ്ട ഈ ​​​​യു​​​​വ​​​​ത്വ​​​​ത്തെ​​​​യാ​​​​ണ് ല​​​​ഹ​​​​രി മാ​​​​ഫി​​​​യ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​തെ​​​​ന്നും അ​​​​തി​​​​ൽ ജാ​​​​ഗ്ര​​​​ത വേ​​​​ണ​​​​മെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ തൂ​​​​ഫാ​​​​ൻ പ​​​​ദ്ധ​​​​തി​​​​ക്കു നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി​​​​യ ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല​​​​യെ​​​​യും പോ​​​​ലീ​​​​സ്, എ​​​​ക്സൈ​​​​സ് സേ​​​​ന​​​​ക​​​​ളേ​​​​യും മു​​​​ഖ്യ​​​​മ​​​​ന്ത്രി അ​​​​ഭി​​​​ന​​​​ന്ദി​​​​ച്ചു.

മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് ശൃം​​​​ഖ​​​​ല​​​​യു​​​​ടെ വേ​​​​ര​​​​റു​​​​ക്കു​​​​മെ​​​​ന്നും മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് ഇ​​​​ട​​​​പാ​​​​ടു​​​​കാ​​​​ർ​​​​ക്കെ​​​​തി​​​​രേ യാ​​​​തൊ​​​​രു വി​​​​ട്ടു​​​​വീ​​​​ഴ്ച​​​​യു​​​​മി​​​​ല്ലാ​​​​ത്ത ‘നോ ​​​​എ​​​​ക്സ്ക്യൂ​​​​സ​​​​സ്’ നി​​​​ല​​​​പാ​​​​ടാ​​​​യി​​​​രി​​​​ക്കും പോ​​​​ലീ​​​​സ് സ്വീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യെ​​​​ന്നും ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രി ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല അ​​​​ധ്യ​​​​ക്ഷ പ്ര​​​​സം​​​​ഗ​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു.

വ​​​​രും ത​​​​ല​​​​മു​​​​റ​​​​യ്ക്കു വേ​​​​ണ്ടി​​​​യു​​​​ള്ള ഈ ​​​​പ​​​​ദ്ധ​​​​തി എ​​​​ക്സൈ​​​​സ്, വി​​​​ദ്യാ​​​​ഭ്യാ​​​​സ, ആ​​​​രോ​​​​ഗ്യ വ​​​​കു​​​​പ്പു​​​​ക​​​​ൾ സം​​​​യു​​​​ക്ത​​​​മാ​​​​യാ​​​​ണു ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​ത്. ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ തൂ​​​​ഫാ​​​​ന്‍റെ നോ​​​​ഡ​​​​ൽ ഓ​​​​ഫീ​​​​സ​​​​റാ​​​​യി ഐ.​​​​ജി. ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് പു​​​​ട്ട വി​​​​മ​​​​ലാ​​​​ദി​​​​ത്യ​​​​യെ​​​​യാ​​​​ണ് നി​​​​യ​​​​മി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ നാ​​​​ർ​​​​ക്കോ​​​​ട്ടി​​​​ക് സെ​​​​ല്ലും, ക്രൈം ​​​​ബ്രാ​​​​ഞ്ചും ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള പോ​​​​ലീ​​​​സ് സം​​​​വി​​​​ധാ​​​​നം ജി​​​​ല്ലാ​​​​ത​​​​ല​​​​ങ്ങ​​​​ളി​​​​ൽ ഊ​​​​ർ​​​​ജ​​​​സ്വ​​​​ല​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​മെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

മ​​​​ന്ത്രി എ​​​​ൻ. ഷം​​​​സു​​​​ദീ​​​​ൻ തൂ​​​​ഫാ​​​​ൻ അം​​​​ബാ​​​​സ​​​​ഡ​​​​ർ​​​​മാ​​​​രാ​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഫ്ളാ​​​​ഗ് കൈ​​​​മാ​​​​റി. മ​​​​ന്ത്രി​​​​മാ​​​​രാ​​​​യ എം. ​​​​ലി​​​​ജു, സി.​​​​പി. ജോ​​​​ണ്‍, ശ​​​​ശി ത​​​​രൂ​​​​ർ എം​​​​പി എ​​​​ന്നി​​​​വ​​​​ർ പ​​​​ദ്ധ​​​​തി​​​​ക്ക് ആ​​​​ശം​​​​സ അ​​​​റി​​​​യി​​​​ച്ചു.

Kerala

ഓ​പ്പറേ​ഷ​ൻ തൂ​ഫാ​ൻ; ല​ഹ​രിവേ​ട്ട​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ത​​​​ല​​​​മു​​​​റ​​​​ക​​​​ളെ ഇ​​​​ല്ലാ​​​​താ​​​​ക്കു​​​​ന്ന ല​​​​ഹ​​​​രി മാ​​​​ഫി​​​​യ​​​​യു​​​​ടെ വേ​​​​ര​​​​റു​​​​ക്കാ​​​​ൻ ആ​​​​ഭ്യ​​​​ന്ത​​​​ര വ​​​​കു​​​​പ്പ് ന​​​​ട​​​​പ്പാ​​​​ക്കാ​​​​ൻ ഒ​​​​രു​​​​ങ്ങു​​​​ന്ന ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ തൂ​​​​ഫാ​​​​ൻ; ദ് ​​​​നാ​​​​ർ​​​​ക്കോ ഹ​​​​ണ്ടി​​​​ന്‍റെ സം​​​​സ്ഥാ​​​​ന​​​​ത​​​​ല ഉ​​​​ദ്ഘാ​​​​ട​​​​നം നാ​​​​ളെ ന​​​​ട​​​​ക്കും.

യു​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ആ​​​​ദ്യ വ​​​​ലി​​​​യ പ​​​​ദ്ധ​​​​തി​​​​യാ​​​​യ ഓ​​​​പ​​​​റേ​​​​ഷ​​​​ൻ തൂ​​​​ഫാ​​​​നി​​​​ലൂ​​​​ടെ ല​​​​ഹ​​​​രി​​​​മാ​​​​ഫി​​​​യ​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ ശ​​​​ക്ത​​​​മാ​​​​യ നി​​​​യ​​​​മ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​ക, പൊ​​​​തു​​​​ജ​​​​ന പ​​​​ങ്കാ​​​​ളി​​​​ത്ത​​​​ത്തോ​​​​ടെ പ്ര​​​​തി​​​​രോ​​​​ധം തീ​​​​ർ​​​​ക്കു​​​​ക എ​​​​ന്നി​​​​വ​​​​യാ​​​​ണ് പോ​​​​ലീ​​​​സ് ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്. ഇ​​​​തി​​​​നാ​​​​യി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ വി​​​​വി​​​​ധ വ​​​​കു​​​​പ്പു​​​​ക​​​​ളു​​​​ടെ ഏ​​​​കോ​​​​പ​​​​നം ആ​​​​ഭ്യ​​​​ന്ത​​​​ര​​​​വ​​​​കു​​​​പ്പ് നി​​​​ർ​​​​വ​​​​ഹി​​​​ക്കും.

സി​​​​ന്ത​​​​റ്റി​​​​ക് ഡ്ര​​​​ഗ്സി​​​​ന്‍റെ അ​​​​തി​​​​വേ​​​​ഗ വ്യാ​​​​പ​​​​നം പ്ര​​​​തി​​​​രോ​​​​ധി​​​​ക്കാ​​​​ൻ ഡി​​​​ജി​​​​റ്റ​​​​ൽ യു​​​​ഗ​​​​ത്തി​​​​ന് അ​​​​നു​​​​യോ​​​​ജ്യ​​​​മാ​​​​യ രീ​​​​തി​​​​യി​​​​ലാ​​​​ണ് പ​​​​ദ്ധ​​​​തി വി​​​​ഭാ​​​​വ​​​​നം ചെ​​​​യ്ത​​​​ത്. ല​​​​ഹ​​​​രി മാ​​​​ഫി​​​​യ​​​​ക​​​​ൾ​​​​ക്കു നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ ക​​​​ർ​​​​ക്ക​​​​ശ​​​​മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​നൊ​​​​പ്പം, സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ർ​​​​ക്ക് പൂ​​​​ർ​​​​ണ സു​​​​ര​​​​ക്ഷി​​​​ത​​​​ത്വം ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​നും ദൗ​​​​ത്യം ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്നു. കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ളെ നി​​​​യ​​​​മ​​​​ത്തി​​​​ന് മു​​​​ന്നി​​​​ലെ​​​​ത്തി​​​​ക്കാ​​​​ൻ ആ​​​​ധു​​​​നി​​​​ക അ​​​​ന്വേ​​​​ഷ​​​​ണ രീ​​​​തി​​​​ക​​​​ളും ദ​​​​ക്ഷി​​​​ണേ​​​​ന്ത്യ​​​​യി​​​​ലെ വി​​​​വി​​​​ധ ആ​​​​ഭ്യ​​​​ന്ത​​​​ര വ​​​​കു​​​​പ്പു​​​​ക​​​​ളു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ചു​​​​കൊ​​​​ണ്ട് ന​​​​ട​​​​പ്പാ​​​​ക്കും.

ഡ്രോ​​​​ണു​​​​ക​​​​ളു​​​​ടെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ സ്മാ​​​​ർ​​​​ട്ട് പ​​​​ട്രോ​​​​ളിം​​​​ഗ് ന​​​​ട​​​​­­­ത്തും. സ്കൂ​​​​ൾ ത​​​​ല​​​​ത്തി​​​​ൽ പ്ര​​​​ത്യേ​​​​ക ക​​​​രി​​​​ക്കു​​​​ലം ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി​​​​യും ല​​​​ഹ​​​​രി മാ​​​​ഫി​​​​യ​​​​യു​​​​ടെ സ്വ​​​​ത്തു​​​​ക്ക​​​​ൾ ക​​​​ണ്ടു​​​​കെ​​​​ട്ടി​​​​യും ല​​​​ഹ​​​​രി​​​​ക്കെ​​​​തി​​​​രാ​​​​യ പോ​​​​രാ​​​​ട്ടം ജ​​​​ന​​​​കീ​​​​യ മു​​​​ന്നേ​​​​റ്റ​​​​മാ​​​​ക്കി മാ​​​​റ്റും. കു​​​​ട്ടി​​​​ക​​​​ളെ ല​​​​ഹ​​​​രി​​​​ക്ക് ഇ​​​​ര​​​​യാ​​​​ക്കു​​​​ന്ന സം​​​​ഘ​​​​ങ്ങ​​​​ളെ വേ​​​​രോ​​​​ടെ പി​​​​ഴു​​​​തെ​​​​റി​​​​യാ​​​​ൻ ആ​​​​വ​​​​ശ്യ​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി ഓ​​​​പ​​​​റേ​​​​ഷ​​​​ൻ തൂ​​​​ഫാ​​​​നി​​​​ലൂ​​​​ടെ സ്വീ​​​​ക​​​​രി​​​​ക്കും.

മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​വ​​​​ർ, വി​​​​ൽ​​​​ക്കു​​​​ന്ന​​​​വ​​​​ർ, ഉ​​​​റ​​​​വി​​​​ട​​​​ങ്ങ​​​​ൾ, പ്ര​​​​ചാ​​​​ര​​​​ക​​​​ർ എ​​​​ല്ലാം ക​​​​ർ​​​​ശ​​​​ന നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ലാ​​​​ക്കും. അ​​​​ന്ത​​​​ർ​​​​സം​​​​സ്ഥാ​​​​ന ല​​​​ഹ​​​​രി മാ​​​​ഫി​​​​യ​​​​ക്കെ​​​​തി​​​​രെ മ​​​​റ്റ് സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി​​​​മാ​​​​രു​​​​മാ​​​​യി ഏ​​​​കോ​​​​പി​​​​ത​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കും.

കെ​​​​മി​​​​ക്ക​​​​ൽ, സി​​​​ന്ത​​​​റ്റി​​​​ക് നാ​​​​ർ​​​​ക്കോ​​​​ട്ടി​​​​ക്സ്, ഹൈ​​​​ബ്രി​​​​ഡ് ഗ​​​​ഞ്ച എ​​​​ന്നി​​​​വ​​​​യു​​​​ടെ ഒ​​​​ഴു​​​​ക്ക് ത​​​​ട​​​​യാ​​​​ൻ പ്ര​​​​ത്യേ​​​​ക നി​​​​രീ​​​​ക്ഷ​​​​ണം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തും. സ്കൂ​​​​ൾ പ​​​​രി​​​​സ​​​​ര​​​​ങ്ങ​​​​ളി​​​​ലെ പു​​​​ക​​​​യി​​​​ല വി​​​​ൽ​​​​പ​​​​ന​​​​യ്ക്കും ഫൈ​​​​വ് സ്റ്റാ​​​​ർ ഹോ​​​​ട്ട​​​​ലു​​​​ക​​​​ൾ, ഡി​​​​ജെ പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ, കാ​​​​യ​​​​ലു​​​​ക​​​​ളി​​​​ലെ​​​​യും ക​​​​ട​​​​ലി​​​​ലെ​​​​യും പാ​​​​ർ​​​​ട്ടി​​​​ക​​​​ളി​​​​ലെ​​​​യും ല​​​​ഹ​​​​രി ഉ​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​നും വി​​​​ൽ​​​​പ​​​​ന​​​​യ്ക്കു​​​​മെ​​​​തി​​​​രെ ക​​​​ർ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കും.

പ​​​​ദ്ധ​​​​തി​​​​യു​​​​ടെ സം​​​​സ്ഥാ​​​​ന​​​​ത​​​​ല ഉ​​​​ദ്ഘാ​​​​ട​​​​നം ചൊ​​​​വ്വാ​​​​ഴ്ച ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു മൂ​​​​ന്നി​​​​ന് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം കോ​​​​ട്ട​​​​ണ്‍​ഹി​​​​ൽ സ്കൂ​​​​ളി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി വി. ​​​​ഡി. സ​​​​തീ​​​​ശ​​​​ൻ നി​​​​ർ​​​​വ​​​​ഹി​​​​ക്കും. ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും.

Kerala

ല​ഹ​രിയുടെ വേരറക്കാൻ 'ഓ​​​പ്പ​​​റേ​​​ഷ​​​ൻ തൂഫാ​​​ൻ'

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ല​​​ഹ​​​രി​​​യു​​​ടെ വേ​​​ര​​​റക്കാ​​​ൻ സ്കൂ​​​ളും കോ​​​ള​​​ജും തു​റ​ക്കു​ന്ന ജൂ​ണ്‍ ഒ​ന്നു മു​ത​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ദി ​ന​ർ​കോ ഹ​ണ്ട് തു​ട​ങ്ങാ​ൻ തീ​രു​മാ​നം.

ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​നു ശേഷമാണ് പു​തി​യ ക​ർ​മ​പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്. യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ അ​​ധി​​​കാ​​​ര​​​ത്തി​​​ൽ എ​​​ത്തി​​​യ ശേ​​​ഷ​​​മു​​​ള്ള ഉ​​​ന്ന​​​ത പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ആ​​​ദ്യ​​​യോ​​​ഗ​​​മാ​​​യി​​​രു​​​ന്നു ഇ​​​ത്.

എ​ക്സൈ​സ്, വി​ദ്യാ​ഭ്യാ​സം തുട​​​ങ്ങി​​​യ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​കും പ്ര​​​വ​​​ർ​​​ത്ത​​​നം. സി​​​ന്ത​​​റ്റി​​​ക് ന​​​ർ​​​കോ​​​ട്ടി​​​ക്, ഹൈ​​​ബ്രി​​​ഡ് ക​​​ഞ്ചാ​​​വ് തു​​​ട​​​ങ്ങി​​​യ മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ വേ​​​രു​​​ക​​​ളു​​​ള്ള മ​​​യ​​​ക്കുമ​​​രു​​​ന്നു ലോ​​​ബി​​​യെ ക​​​ണ്ടെ​​​ത്താ​​​ൻ ബ​​​ന്ധ​​​പ്പെ​​​ട്ട സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ ഡി​​​ജി​​​പി​​​മാ​​​രു​​​ടെ സ​​​ഹാ​​​യം തേ​​​ടും.

പു​​​ക​​​യി​​​ല ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ വി​​​ൽ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രേ ക​​​ർ​​​ശ​​​ന​ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും. ഫൈ​​​വ് സ്റ്റാ​​​ർ ഹോ​​​ട്ട​​​ലു​​​ക​​​ൾ മു​​​ത​​​ൽ ഡി​​​ജെ പാ​​​ർ​​​ട്ടി​​​ക​​​ളി​​​ൽ വ​​​രെ പോ​​​ലീ​​​സ് ശ്ര​​​ദ്ധ​​​യു​​​ണ്ടാ​​​കും.

സൈ​​​ബ​​​ർ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ ത​​​ട​​​യാ​​​ൻ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും. സാ​​​മൂ​​​ഹി​​​ക മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ വ​​​ഴി വ്യ​​​ക്തി​​​ഹ​​​ത്യ ന​​​ട​​​ത്തു​​​ന്ന സം​​​ഭ​​​വ​​​ങ്ങ​​​ൾ പ​​​രാ​​​തി​​​ക​​​ളാ​​​യി ല​​​ഭി​​​ച്ചാ​​​ൽ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ൻ പോ​​​ലീ​​​സി​​​നു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

പോ​​​ലീ​​​സ് പ​​​രി​​​ശീ​​​ല​​​ന സി​​​ല​​​ബ​​​സ് കാ​​​ലോ​​​ചി​​​ത​​​മാ​​​യി പ​​​രി​​​ഷ്ക​​​രി​​​ക്കും. സൈ​​​ബ​​​ർ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളി​​​ൽ അ​​​ട​​​ക്കം പ്രാ​​​യോ​​​ഗി​​​ക പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​ള്ള സം​​​വി​​​ധാ​​​നം സി​​​ല​​​ബ​​​സി​​​ലു​​​ണ്ടാ​​​കും. സ്ത്രീ​​​ക​​​ൾ​​​ക്ക് എ​​​തി​​​രേ​​​യു​​​ള്ള കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളു​​​ണ്ടാ​​​യാ​​​ൽ മു​​​ഖം നോ​​​ക്കാ​​​തെ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും.

റോ​​​ഡ് അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ കു​​​റ​​​യ്ക്കാ​​​ൻ പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പു​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്ത് ആ​​​ധു​​​നി​​​ക സ​​​ങ്കേ​​​ത​​​ങ്ങ​​​ൾ ആ​​​വി​​​ഷ്ക​​​രി​​​ക്കും. ഐ​​​ടി സം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റെ അ​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നും ഉ​​​ന്ന​​​ത പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ യോ​​​ഗ​​​ത്തി​​​നു ശേ​​​ഷം ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.

Kerala

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍: പി​ന്തു​ണ​യെ​ന്ന് കെ​സി​ബി​സി മ​ദ്യ-​ല​ഹ​രി വി​രു​ദ്ധ സ​മി​തി

കൊ​​​​​ച്ചി: സം​​​​​സ്ഥാ​​​​​ന​​​​​ത്തെ ല​​​​​ഹ​​​​​രി​​​​മാ​​​​​ഫി​​​​​യ​​​​​യെ അ​​​​​മ​​​​​ര്‍​ച്ച ചെ​​​​​യ്യാ​​​​​ന്‍ ആ​​​​​ഭ്യ​​​​​ന്ത​​​​​ര​​​​വ​​​​​കു​​​​​പ്പ് രൂ​​​​​പം ന​​​​​ല്‍​കി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന ‘ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ന്‍ തൂ​​​​​ഫാ​​​​​ന്‍ ദി ​​​​​നാ​​​​​ര്‍​ക്കോ ഹ​​​​​ണ്ട്’ പ​​​​​ദ്ധ​​​​​തി​​​​​ക്ക് സ​​​​​മ്പൂ​​​​​ര്‍​ണ പി​​​​​ന്തു​​​​​ണ​​​​​യും സ​​​​​ഹ​​​​​ക​​​​​ര​​​​​ണ​​​​​വും ന​​​​​ല്‍​കു​​​​​മെ​​​​​ന്ന് കെ​​​​​സി​​​​​ബി​​​​​സി മ​​​​​ദ്യ-​​​​​ല​​​​​ഹ​​​​​രി വി​​​​​രു​​​​​ദ്ധ സ​​​​​മി​​​​​തി.

അ​​​​​തി​​​​​ര്‍​ത്തി സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളെ​​​​ക്കൂ​​​​ടി ല​​​​​ഹ​​​​​രി​​​​​വേ​​​​​ട്ട​​​​​യി​​​​​ല്‍ ഉ​​​​​ള്‍​പ്പെ​​​​​ടു​​​​​ത്ത​​​​​ണ​​​​​മെ​​​​​ന്നും സ​​​​​മി​​​​​തി ചെ​​​​​യ​​​​​ര്‍​മാ​​​​​ന്‍ ബി​​​​​ഷ​​​​​പ് ഡോ. ​​​​​അം​​​​​ബ്രോ​​​​​സ് പു​​​​​ത്ത​​​​​ന്‍​വീ​​​​​ട്ടി​​​​​ൽ, സെ​​​​​ക്ര​​​​​ട്ട​​​​​റി ഫാ. ​​​​​തോ​​​​​മ​​​​​സ് സൈ​​​​​ജു ചി​​​​​റ​​​​​യി​​​​​ൽ, സം​​​​​സ്ഥാ​​​​​ന സെ​​​​​ക്ര​​​​​ട്ട​​​​​റി പ്ര​​​​​സാ​​​​​ദ് കു​​​​​രു​​​​​വി​​​​​ള​ എ​​​​ന്നി​​​​വ​​​​ർ ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു.

ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന​​​​​വ​​​​​രെ ക​​​​​ണ്ടെ​​​​​ത്തി​​​​​യാ​​​​​ല്‍ വാ​​​​​ഹ​​​​​ക​​​​​രെ​​​​​യും ഉ​​​​​റ​​​​​വി​​​​​ട​​​​​ത്തെ​​​​​യും ക​​​​​ണ്ടെ​​​​​ത്തി ഉ​​​​​ന്മൂ​​​​​ല​​​​​നം ചെ​​​​​യ്യാ​​​​​ന്‍ സാ​​​​​ധി​​​​​ക്കും. വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ പ​​​​​രി​​​​​സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ല്‍ യാ​​​​​തൊ​​​​​രു കാ​​​​​ര​​​​​ണ​​​​​വും കൂ​​​​​ടാ​​​​​തെ സ്ഥി​​​​​രം ത​​​​​മ്പ​​​​​ടി​​​​​ക്കു​​​​​ക​​​​​യും കു​​​​​ട്ടി​​​​​ക​​​​​ളെ സ്വാ​​​​​ധീ​​​​​നി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്യു​​​​​ന്ന​​​​​വ​​​​​രെ ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ലെ​​​​​ടു​​​​​ക്കാ​​​​​ന്‍ ഷാ​​​​​ഡോ പോ​​​​​ലീ​​​​​സി​​​​​നെ നി​​​​​യോ​​​​​ഗി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും ഭാ​​​​​ര​​​​​വാ​​​​​ഹി​​​​​ക​​​​​ൾ ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു.

Kerala

ഇ​നി ക​ളി മാ​റും; ല​ഹ​രി​മാ​ഫി​യ​യെ പൂ​ട്ടാ​ൻ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ വ​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: ല​ഹ​രി മാ​ഫി​യ​യെ നി​യ​ന്ത്രി​ക്കാ​ൻ ഓ​പ്പ​റേ​ഷ​ൻ തൂഫാ​ൻ ദ ​ന​ർ​ക്കോ ഹ​ണ്ട് പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കി​യ​താ​യി മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. ജൂ​ണ്‍ ഒ​ന്ന് മു​ത​ല്‍ ക​ര്‍​മ​പ​ദ്ധ​തി ആ​രം​ഭി​ക്കു​മെ​ന്ന് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യ്ക്കു​ശേ​ഷം മ​ന്ത്രി പ​റ​ഞ്ഞു.

കെ​മി​ക്ക​ല്‍ ല​ഹ​രി, ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് എ​ന്നി​വ​യു​ടെ വി​ൽ​പ്പ​ന അ​വ​സാ​നി​പ്പി​ക്കും. സ്‌​കൂ​ളി​ന്‍റെ പ​രി​സ​ര​ങ്ങ​ളി​ല്‍ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കും. ഓ​പ്പ​റേ​ഷ​ൻ തു​ഫാ​ന്‍റെ വി​ശ​ദ​മാ​യ പ്രോ​ജ​ക്ട് ത​യാ​റാ​ക്കു​മെ​ന്നും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ ഡി​ജി​പി​മാ​രു​മാ​യി ബ​ന്ധ​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

സം​സ്ഥാ​ന​ത്തെ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നുകളിലും സ​മൂ​ല​മാ​യ മാ​റ്റം വ​രു​ത്തും. ആ​രു ചെ​ന്നാ​ലും ഗു​ഡ് മോ​ണിം​ഗ് പ​റ​ഞ്ഞ് സ്വീ​ക​രി​ക്കും. സ്റ്റേ​ഷ​നു​ക​ൾ വൃ​ത്തി​യാ​ക്കും. കെ​ട്ടി​ക്കി​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ നീ​ക്കും. പ​രാ​തി​ക​ൾ സ​മ​ചി​ത്ത​ത​യോ​ടെ കേ​ൾ​ക്കും. ഇ​തു​വ​ഴി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ ജ​ന​സേ​വ​ന കേ​ന്ദ്ര​ങ്ങ​ളാ​കും.

പോ​ലീ​സ് ട്രെ​യി​നിം​ഗ് സി​ല​ബ​സ് പ​രി​ഷ്ക​രി​ക്കും. സ്റ്റേ​ഷ​ന്‍ ചു​മ​ത​ല എ​സ്‌​ഐ​മാ​ര്‍​ക്ക് ന​ല്‍​കു​ന്ന​തി​ല്‍ പ​ഠ​നം ന​ട​ത്തുകയാണ്. ല​ഹ​രി മാ​ഫി​യാ​യെ നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി മാ​ധ്യ​മ​ങ്ങ​ളു​ടേ​യും പൊ​തു​ജ​ന​ങ്ങ​ളു​ടേ​യും സ​ഹാ​യ​വും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up